കരച്ചിലിന്റെ വക്കോളമെത്തി ദീപക് ചഹര്‍; മനംനൊന്ത് ആരാധകര്‍

Webdunia
തിങ്കള്‍, 24 ജനുവരി 2022 (20:34 IST)
ക്രിക്കറ്റ് ആരാധകരെ വേദനിപ്പിച്ച് ദീപക് ചഹറിന്റെ മുഖം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയ ശേഷം ബൗണ്ടറി ലൈനരികില്‍ ഇരുന്ന് വേദനിക്കുന്ന ദീപക് ചഹറിന്റെ മുഖമാണ് ആരാധകരെ അസ്വസ്ഥമാക്കുന്നത്. 
 
ദീപക് ചഹറിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. 34 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം 54 റണ്‍സെടുത്ത ചാഹര്‍ 48-ാം ഓവറിലാണ് പുറത്തായത്. ഇതോടെ ഇന്ത്യയുടെ പരാജയമുറപ്പായി. ഇത് ചഹറിന് താങ്ങാവുന്നതിലും വലിയ വേദനയായി. 
 
മത്സരത്തിന് ശേഷം ചാഹറിന് സങ്കടം പിടിച്ചുനിര്‍ത്താനായില്ല. ബൗണ്ടറി ലൈനിന് സമീപം ഇരുന്ന് താരം വിങ്ങിപ്പൊട്ടി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article