ദീപക് ചഹറിന്റെ കൂറ്റന്‍ സിക്‌സില്‍ കണ്ണുമഞ്ഞളിച്ച് രോഹിത് ശര്‍മ; ഡ്രസിങ് റൂമില്‍ നിന്ന് 'സലാം' കൊടുത്ത് ഇന്ത്യന്‍ നായകന്‍ (വീഡിയോ)

തിങ്കള്‍, 22 നവം‌ബര്‍ 2021 (14:30 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഫാസ്റ്റ് ബൗളര്‍ ദീപക് ചഹറിന് 'സലാം' കൊടുത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ദീപക് ചഹര്‍ അടിച്ച 95 മീറ്റര്‍ കൂറ്റന്‍ സിക്‌സ് ആണ് രോഹിത്തിനെ ഞെട്ടിച്ചത്. ആദം മില്‍നെയുടെ ഓവറിലാണ് ചഹറിന്റെ സിക്‌സ് പിറന്നത്. അവസാന ഓവറിലാണ് ആ സിക്‌സ് പിറന്നത്. മില്‍നെയുടെ സ്ലോവര്‍ ബോള്‍ മിഡ് ഓഫിലൂടെ വിവേകത്തോടെ അടിച്ചുപറത്തുകയാണ് ചഹര്‍ ചെയ്തത്. 

ദീപക് ചഹറിന്റെ 95 മീറ്റര്‍ സിക്‌സ് കണ്ട് ഇന്ത്യന്‍ കാണികളെല്ലാം അമ്പരന്നു. ആ സിക്‌സിനു പിന്നാലെ ആരാധകര്‍ വലിയ ആഘോഷപ്രകടനം നടത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും ആ സിക്‌സ് വിശ്വസിക്കാനായില്ല. ഡ്രസിങ് റൂമില്‍ ഇരിന്ന് കളി കാണുകയായിരുന്ന രോഹിത് ചഹറിന്റെ സിക്‌സിന് 'സലാം' കൊടുത്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍