ഗപ്റ്റിലിനെ 'നോക്കി' പേടിപ്പിച്ചതിന് ചാഹറിന് ഒരു ലക്ഷം ! 'മരണനോട്ട'മെന്ന് ആരാധകര്‍

വ്യാഴം, 18 നവം‌ബര്‍ 2021 (13:57 IST)
ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അത്യന്തം നാടകീയമായ ചില രംഗങ്ങള്‍ ഉണ്ടായി. അതിലൊന്നാണ് മാര്‍ട്ടിന്‍ ഗപ്റ്റിലും ദീപക് ചാഹറും തമ്മിലുള്ള 'മരണനോട്ടം'. കിവീസ് ബാറ്റര്‍ ഗപ്റ്റിലിന്റെ വിക്കറ്റെടുത്ത ശേഷമുള്ള ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന്റെ നോട്ടത്തെ മത്സരത്തിലെ മികച്ച നിമിഷമായി തിരഞ്ഞെടുത്തു. ഈ ഒരൊറ്റ നോട്ടം കൊണ്ട് ഒരു ലക്ഷം രൂപയാണ് ചാഹര്‍ സ്വന്തമാക്കിയത് ! 
 
മൈതാനത്ത് സംഭവിച്ചത് 
 
തകര്‍ത്തടിക്കുകയായിരുന്ന ഗപ്റ്റിലിനെ ദീപക് ചഹറാണ് പുറത്താക്കിയത്. 18-ാം ഓവറിലാണ് ചഹറിന്റെ വിക്കറ്റ് വീണത്. ചഹറിനെ പടുകൂറ്റന്‍ സിക്സ് പറത്തിയതിനു ശേഷമാണ് ഗപ്റ്റില്‍ പുറത്തായത്. 18-ാം ഓവര്‍ എറിയാനെത്തിയ ചഹറിന്റെ ആദ്യ പന്തില്‍ തന്നെ ഗപ്റ്റില്‍ സിക്സടിച്ചു. അതിനുശേഷം ഏതാനും സെക്കന്‍ഡുകള്‍ ചഹറിനെ രൂക്ഷമായി നോക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, തൊട്ടടുത്ത പന്തില്‍ ചഹര്‍ ഗപ്റ്റിലിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഗപ്റ്റിലിനെ പുറത്താക്കിയ ശേഷം ചഹര്‍ കിവീസ് ബാറ്ററെ രൂക്ഷമായി നോക്കി കണ്ണുരുട്ടി. സിക്സ് പറത്തിയ ശേഷം തന്നെ നോക്കി കണ്ണുരുട്ടിയതിനുള്ള മറുപടിയായിരുന്നു അത്. 

pic.twitter.com/HreF3xIXN9

— Insider_cricket (@Insidercricket1) November 17, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍