ധോണി കൂളായിരിക്കും, പക്ഷേ സിവ പ്രതികരിക്കും; ഫോട്ടോയെടുത്തയാളെ കൊണ്ട് ക്ഷമ പറിയിപ്പിച്ച് മഹിയുടെ മകള്‍ - വീഡിയോ കാണാം

Webdunia
ബുധന്‍, 23 മെയ് 2018 (13:58 IST)
ആരാധകര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഗ്രൌണ്ടിലും പുറത്തും അദ്ദേഹം പുലര്‍ത്തുന്ന മാന്യമായ ഇടപെടലുകളാണ് എന്നും മഹിയെ വ്യത്യസ്ഥനാക്കിയത്.
ആരോപണം ഉന്നയിക്കുന്നവരെ പോലും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ഏറ്റവും വലിയ ഗുണം.  

കളിക്കളത്തിന് അകത്തും പുറത്തും കൂളാണ് ധോണിയെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മകള്‍ സിവ ധോണിയെ പോലയല്ല എന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ നിന്നും വ്യക്തമാക്കുന്നത്. അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് ചിത്രം എടുക്കരുതെന്ന് സിവ പരസ്യമയി പ്രതികരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിവയുടെ ചിത്രമെടുത്തത്. ഉടന്‍ തന്നെ 'നോ ഫോട്ടോ' എന്ന് പറഞ്ഞ് വിലക്കുകയാണ് മൂന്നു വയസുകാരി ചെയ്‌തത്. ഇതിന് പിന്നാലെ ഫോട്ടോയെടുത്തതിന് അയാള്‍ സിവയോട് ക്ഷമ  ചോദിക്കുന്നതും വീഡിയോയില്‍ നിന്നും മനസിലാക്കാം.

പഞ്ചാബിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരശേഷമായിരുന്നു ഈ സംഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

A post shared by ZIVA SINGH DHONI (@zivaasinghdhoni006) on

അനുബന്ധ വാര്‍ത്തകള്‍

Next Article