വില്യംസണ്‍ ക്യാപ്‌റ്റന്‍, ധോണി വിക്കറ്റ് കീപ്പര്‍; ഐപിഎല്ലില്‍ ആരും കൊതിക്കുന്ന സ്വപ്‌ന ടീം പിറന്നു!

Webdunia
ബുധന്‍, 23 മെയ് 2018 (11:40 IST)
ഐപിഎല്‍ പതിനൊന്നാം സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ച് ഇസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ.

സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനുമായി കെയ്‌ന്‍ വില്യംസന്റെ നേതൃത്വത്തിലുള്ള ടീമില്‍ മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറുടെ റോളിലാണ്.

ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. പഞ്ചാബ് താരം കെ എല്‍ രാഹുലും കൊല്‍ക്കത്തയുടെ സ്‌പിന്നറുമായ സുനില്‍ നരയ്നുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. വില്യംസണ്‍ മൂന്നാം നമ്പറിലെത്തുമ്പോള്‍ പിന്നാലെ അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ധോണി എന്നിവര്‍ പിന്നാലെ ക്രീസിലെത്തും.

പഞ്ചാബ് പേസര്‍ ആന്‍ഡ്രൂ ടൈ നയിക്കുന്ന ബോളര്‍മാരുടെ പട്ടികയില്‍ ഉമേഷ് യാദവാണ് മറ്റൊരു പേസര്‍. ജസ്പ്രീത് ബുംറ മധ്യ ഓവറുകളിലെ വിശ്വസ്തനായി ബോള്‍ ചെയ്യാന്‍ എത്തുമ്പോള്‍ എതിരാളികളെ കറക്കി വീഴ്‌ത്താനുള്ള ഉത്തരവാദിത്വം അഫ്ഗാന്‍ താരം റാഷിദ് ഖാനാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article