എന്തുകൊണ്ട് ചെന്നൈ തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കുന്നു ?; ഫൈനലില്‍ എത്തിയത് എങ്ങനെ ? - വെളിപ്പെടുത്തലുമായി ധോണി
ആവേശം വാനോളമുയര്‍ന്ന പോരാട്ടത്തിനൊടുവില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ടീം അംഗങ്ങള അഭിനന്ദിച്ച് നായകന്‍ മഹേന്ദ്ര സിംഗ് ധോണി.
ചെന്നൈയുടെ ഫൈനല്‍ പ്രവേശനം ടീമിന്‍റെ കൂട്ടായ്മയുടെ വിജയമാണ്. ഞങ്ങളുടേത് മികച്ച ടീം ആണ്. വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസമാണ് ടീമിനെ ഇവിടെ വരെയെത്തിച്ചതെന്നും ധോണി പറഞ്ഞു.
ഡ്രസിംഗ് റൂമില്‍ നല്ല ഒത്തിണക്കം പുലര്‍ത്താന്‍ എല്ലാവര്‍ക്കും സാധിക്കുന്നുണ്ട്. ടീമിന്റെ ജയങ്ങളുടെ രഹസ്യം താരങ്ങള്‍ തമ്മിലുള്ള ഈ ആത്മബന്ധമാണ്. ഫൈനല്‍ പ്രവേശനത്തിന് മാനേജ്മെന്‍റിനും സപ്പോർട്ടിംഗ് സ്റ്റാഫിനും വലിയ പങ്കുണ്ടെന്നും മത്സര ശേഷം ധോണി വ്യക്തമാക്കി.
ഹൈദരാബാദ് ഉയര്‍ത്തിയ 140 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മഞ്ഞപ്പട അഞ്ച് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 42 പന്തിൽ 67 റൺസെടുത്ത ഡ്യൂപ്ലെസിയുടെ ഒറ്റയാൾ പോരാട്ടമാണ് അവരെ ജയത്തിലെത്തിച്ചത്.