എതിരാളി ചെന്നൈയല്ല, ധോണിയാണ്; പരാജയഭീതിയില്‍ ഹൈദരാബാദ് - കാരണങ്ങള്‍ നിരവധി

ചൊവ്വ, 22 മെയ് 2018 (14:19 IST)
ഐപിഎല്‍ പതിനൊന്നാം സീസണിലെ ഏറ്റവും മികച്ച ടീം ഏതെന്നു ചോദിച്ചാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നാകും ആരാധകരുടെ ഉത്തരം. എന്നാല്‍ ക്വാളിഫയറിലെ ആദ്യ പോരാട്ടത്തിനിറങ്ങിന്ന കെയ്‌ന്‍ വില്യംസണും സംഘവും കടുത്ത ആശങ്കയിലാണ്. എതിരാളികള്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണെന്നതാണ് അവരെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മൂന്ന് മത്സരങ്ങളും തോറ്റതും രണ്ടുതവണ ചെന്നൈയോട് പരാജയപ്പെട്ടതുമാണ് ഹൈദരാബാദിനെ വലയ്‌ക്കുന്ന പ്രശ്‌നം. സിദ്ധാര്‍ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നീ ബോളമാരെ ആശ്രയിച്ചാണ് ഓറഞ്ച് പട കളത്തിലിറങ്ങുന്നത്. ബാറ്റിംഗില്‍ ബാറ്റിംഗില്‍ ധവാനും വില്യാംസണും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്. യൂസഫ് പത്താന്‍, മനീഷ് പാണ്ഡെ എന്നിവര്‍ സ്ഥിരത പുലര്‍ത്താത്തതും ഹൈദരാബാദിന് വിനയാകും.

ചെന്നൈയെ നേരിടുമ്പോള്‍ ധോണി മുതല്‍ ബ്രാവോ വരെയുള്ള താരങ്ങളെ തളയ്‌ക്കുക എന്നതാണ് വില്യംസണെ ആശങ്കപ്പെടുത്തുന്നത്. ബാറ്റിംഗില്‍ സമ്മര്‍ദ്ദമില്ലാത്ത ടീമാണ് മഞ്ഞപ്പട. ഷെയ്‌ന്‍ വാട്‌സണ്‍ - അംബാട്ടി റായിഡു സഖ്യം നല്‍കുന്ന തുടക്കം ആരെയും ഭയപ്പെടുത്തും. മധ്യനിരയില്‍ ധോണിയും സുരേഷ് റെയ്‌നയും ടീമിനെ തോളിലേറ്റുന്ന കാഴ്‌ചയാണ് ഈ സീസണില്‍ കാണുന്നത്.

ബോളിംഗില്‍ ആശങ്കയും ഊര്‍ജ്ജവും ചെന്നൈയ്‌ക്കുണ്ട്. ബോളിംഗില്‍ എന്‍ഗിഡിയുടെ ഫോം ആവേശമുണ്ടാക്കുമ്പോള്‍ മധ്യ ഓവറുകളില്‍ മികച്ച ബോളിംഗ് പുറത്തെടുക്കാന്‍ ആര്‍ക്കും കഴിയാത്തത് ധോണിക്ക് തിരിച്ചടിയാണ്. ഇക്കാരണത്താല്‍ ടോസില്‍ വിജയം നേടിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനായിരിക്കും ധോണിയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍