ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാല്പാദത്തിന് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് പരിക്കില്‍ നിന്നും മോചിതനാകുന്നു. നിലവില്‍ വെംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ് താരം. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന നാലാം ടെസ്റ്റിലാണ് പന്തിന്റെ കാല്പാദത്തില്‍ പരിക്കേറ്റത്. പരിക്ക് വകവെയ്ക്കാതെ കളിക്കാനിറങ്ങിയ പന്ത് മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു.