കൊറോണ: ഐപിഎല്ലിൽ താരങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
വെള്ളി, 6 മാര്‍ച്ച് 2020 (11:00 IST)
കൊറോണ വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചതിനെ തുടർന്ന് വരാനിരിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ താരങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്ന് സൂചന. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും കാണികളെത്തുന്ന ടൂർണമെന്റിൽ ആരാധകരുമായി താരങ്ങൾ ഹസ്തദനം നടത്തുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്കാണ് ബിസിസിഐ വിലക്കേർപ്പെടുത്താനൊരുങ്ങുന്നത്.
 
നേരത്തെ ഐപിഎൽ മത്സരങ്ങൾ കൊറോണയുടെ പശ്ചാത്തലത്തിൽ നീക്കിവെക്കില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശം പാലിച്ച് സുരക്ഷിതമായി ലീഗ് നടത്തുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ എതിരാളികളുമായി ഹസ്‌തദാനത്തിന് പകരം മുഷ്ടി ചുരുട്ടി സൗഹൃദം പ്രകടപ്പിക്കുകയായിരിക്കും ഇംഗ്ലണ്ട് ചെയ്യുകയെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് വ്യക്തമാക്കിയിരുന്നു.
 
ഐപിഎല്ലിൽ ആരാധകരുമായി ഹസ്തദാനം നൽകുന്നതിനുംമറ്റുള്ളവര്‍ നൽകുന്ന ക്യാമറയിൽ ചിത്രങ്ങള്‍ എടുക്കുന്നതിനും താരങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായേക്കും. ആരാധകർ നൽകുന്ന മാർക്കറുകൾ ഉപയോഗിച്ച് ഓട്ടോഗ്രാഫ് നൽകരുതെന്ന് നേരത്തെ അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ താരങ്ങള്‍ക്ക് നിര്‍ദേശം നൽകിയിരുന്നു ഈ മാസം 29നാണ് ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article