"ആശങ്ക വേണ്ട" ഐ‌പിഎല്ലിന് കൊറോണ ഭീഷണിയില്ലെന്ന് ബിസിസിഐ

അഭിറാം മനോഹർ

വ്യാഴം, 5 മാര്‍ച്ച് 2020 (13:29 IST)
കൊറോണവൈറസ് ഐപിഎല്ലിന് ഭീഷണിയാകില്ലെന്ന് ബിസിസിഐ. ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതിനാൽ തന്നെ മത്സരങ്ങൾ നടക്കുമോ എന്നതിനെ പറ്റി ആശങ്കകൾ ആവശ്യമില്ലെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലും വ്യക്തമാക്കി.
 
മാർച്ച് 29നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഇതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഇന്ത്യയിലെത്തും. നിലവിൽ ഇന്ത്യയിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഐപിഎൽ മത്സരങ്ങളും മാറ്റിവെക്കേണ്ട ഭീഷണിയിലായിരിക്കുന്നത്. അതേസമയം അടുത്ത വ്യാഴാഴ്ച്ച തുടങ്ങേണ്ട പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയുടെ ടീം മുന്‍കൂട്ടി തീരുമാനിച്ച ദിവസം തന്നെ ഇന്ത്യയിലെത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചു. 
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറൊണ ബാധയെ തുടർന്ന് നിരവധി കായിക ടൂർണമെന്റുകളും മത്സരങ്ങളും റദ്ദാക്കുകയോ,മാറ്റിവെയ്‌ക്കുകയോ ചെയ്തിട്ടുണ്ട്. ഇറ്റാലിയൻ ലീഗ് ഫുട്ബോളും ടോക്കിയോ ഒളിമ്പിക്സും ഇത്തരത്തിൽ മാറ്റിവെയ്‌ക്കൽ ഭീഷണിയിലുമാണ്. ഈ പശ്ചാത്തലത്തിലാണ് കൊറോണ ബാധയിൽ ആശങ്കവേണ്ടെന്നും ഐപിഎൽ മത്സരങ്ങൾ പ്രഖ്യാപിച്ചത് പോലെ നടക്കുമെന്നും ബിസിസിഐ അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍