2019ലെ അവസാന മൂന്നുമാസക്കാലം ഇന്ത്യയുടെ സാമ്പത്തികവളർച്ച കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും മന്ദഗതിയിലായിരുന്നു. കൊറോണവൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ അത് ഇനിയും താഴോട്ട് പോകാനാണ് സാധ്യത. ജനുവരിയിൽ 5.97 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക് ഫെബ്രുവരിയിൽ 7.37 ശതമാനമായി ഉയർന്നിരുന്നു.എന്നാൽ നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് 9.7ശതമാനത്തിൽ നിന്നും 8.65 ശതമാനമായി കുറഞ്ഞു.