ബജറ്റ് വെറും പറച്ചിൽ മാത്രം, തൊഴിലില്ലായ്‌മ നേരിടാനുള്ള പദ്ധതികളെവിടെയെന്ന് രാഹുൽ ഗാന്ധി

അഭിറാം മനോഹർ

ശനി, 1 ഫെബ്രുവരി 2020 (16:08 IST)
കേന്ദ്രസർക്കാറിന്റെ പൊതുബജറ്റിനെതിരെ രാഹുൽ ഗാന്ധി. ദൈർഘ്യമേറിയ പ്രസംഗം മാത്രമാണ് നടന്നതെന്നും  പ്രവർത്തിയിൽ ഒന്നുപോലും സംഭവിക്കുന്നില്ലെന്നും രാഹുൽഗാന്ധി പരിഹസിച്ചു. രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നമായ തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾമൊന്നും തന്നെ ബജറ്റിലില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
 

Rahul Gandhi on Budget: The main issue facing is unemployment. I didn't see any strategic idea that would help our youth get jobs. I saw tactical stuff but no central idea. It describes govt well, lot of repetition,rambling-it is mindset of govt, all talk, but nothing happening. pic.twitter.com/IJv5LdYJsW

— ANI (@ANI) February 1, 2020
രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നമാണ് തൊഴിലില്ലായ്മ. എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റിൽ നടന്നു. എന്നാൽ അവയെല്ലാം വെറും വാക്കുകളായി അവസാനിക്കുമെന്നും രാഹുൽ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമായിരുന്നു ഇന്ന് നടന്നത്. എന്നാൽ ബജറ്റ് പ്രസംഗത്തിൽ കാര്യമായ ഒന്നുമില്ലെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍