അതേസമയം, 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. 15 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 30 ശതമാനം നികുതി നൽകണം. ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷൂറൻസ് ഏർപ്പെടുത്തും. നടപ്പുസാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 %.
ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് ധനമന്ത്രി.
പുതിയ നികുതി നിരക്ക് ഇപ്രകാരം:
അഞ്ച് ലക്ഷം വരെ (നികുതി നൽകണ്ട)
5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനമാക്കി കുറച്ചു (നിലവില്‍ 20 ശതമാനം)
7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15 ശതമാനമാക്കി കുറച്ചു (നിലവില്‍ 30 ശതമാനം)
10 ലക്ഷം മുതൽ 12.5 ലക്ഷം വരെ 20 ശതമാനമാക്കി (നിലവില്‍ 30 ശതമാനം)
12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനം (നിലവില്‍ 30 ശതമാനം)
15 ലക്ഷം മുകളില്‍ 30 ശതമാനം (നിലവിൽ 30 തന്നെ)