ബജറ്റ് 2020: ‘സ്റ്റഡി ഇൻ ഇന്ത്യ‘ - പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

ചിപ്പി പീലിപ്പോസ്

ശനി, 1 ഫെബ്രുവരി 2020 (12:37 IST)
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് പോകണ്ടതില്ലെന്നും അതിനായി ഇന്ത്യയിൽ തന്നെ അവസരം ഒരുക്കി നൽകുമെന്നും ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കി ധനമന്ത്രി 'സ്റ്റഡി ഇന്‍ ഇന്ത്യ'എന്ന് പ്രഖ്യാപിച്ചു. 
 
വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ വിദേശനിക്ഷപവും വായ്പയും സൃഷ്ടിക്കും. നിരാലംബർക്കായി ഓൺലൈൻ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിദേശനിക്ഷേപം ഉറപ്പാക്കും. നാഷണൽ പൊലീസ് ഫോറൻസിക് സയൻസ് സർവകലാശകൾ സ്ഥാപിക്കും.
 
വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കായി 99,300 കോടി നൽകും.  ടീച്ചര്‍,നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയര്‍ ടേക്കേഴ്സ് എന്നിവര്‍ക്ക് വിദേശത്ത് വലിയ ജോലി സാധ്യതയുണ്ട്. ഈ രംഗത്ത് പ്രൊഫഷണല്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കാന്‍ ബ്രിഡജ് കോഴ്സ് എന്ന പേരില്‍ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കും. വിദേശ‌ഭാഷകൾ പഠിക്കാനും അവസരമൊരുക്കും.
 
11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍