Budget 2020: ആയുഷ്മാൻ, ധനലക്ഷ്മി പദ്ധതികൾ വിപുലീകരിക്കും

ചിപ്പി പീലിപ്പോസ്

ശനി, 1 ഫെബ്രുവരി 2020 (12:01 IST)
ജനവിധി മാനിച്ചുള്ള സാമ്പത്തിക നയങ്ങൾ നടപ്പാക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയെ പ്രതീക്ഷയോടെ നോക്കി രാജ്യം. ആയുഷ്മാന്‍, ധലക്ഷ്മി പദ്ധതികൾ വിപുലീകരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 
 
112 ജില്ലകളിലായി കൂടുതല്‍ ആശുപത്രികളിലേക്ക് ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കും. പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ഈ പദ്ധതിയിലേക്ക് ചേര്‍ക്കാക്കുന്നതിനായി വയബിലിറ്റി ഗ്യാപ് ഫണ്ടിങ് നടത്തും. ഇതിനായി ആയുഷ്മാൻ പദ്ധതി വിപുലീകരിക്കും.
 
നബാർഡ് റിഫൈനാൻസിങ് സൗകര്യം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണബാങ്കുകൾക്കും പിന്തുണ. വനിതാ സ്വയംസഹായ സംഘങ്ങളെ ഉൾപ്പെടുത്തി ധനലക്ഷ്മി പദ്ധതി.
 
കർഷകർക്ക് മുൻ‌ഗണന നൽകുന്ന ബജറ്റ് തീരുമാനങ്ങളും പ്രഖ്യാപിച്ചു. ബജറ്റിൽ കർഷകർക്കായി പ്രത്യേക കരുതൽ. കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ 16 ഇന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കുന്നതിനായി കിസാൻ റെയിൽ പദ്ധതി ആരംഭിക്കും
 
20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പിഎം കുസും) പ്രവർത്തനം വിപുലമാക്കുമെന്ന് ധനമന്ത്രി പാർലമെന്റിൽ.
 
ജലദൗർലഭ്യം നേരിടുന്ന രാജ്യത്തെ ജില്ലകളിൽ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്കായി പദ്ധതി നടപ്പാക്കും. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും. 2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാക്കുകയെന്നത് സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ കാർഷിക രംഗത്ത് കാര്യമായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.  
 
ഉപഭോഗ ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങൾ നടപ്പാക്കും. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കാനും ധനമന്ത്രി മറന്നില്ല. 
 
11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍