ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സർക്കാരിന്റെ കയ്യിലുള്ള ഓഹരികൾ ഭാഗികമായി വിറ്റഴിക്കും. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികളും വിറ്റഴിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ ലക്ഷ്യം.
ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തും.