പട്ടിക ജാതി പിന്നോക്ക വിഭാഗക്കാരുടെ ജീവിത നിലവാരമുയർത്താൻ 85,000 കോടി രൂപ വകയിരുത്തി. ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 53, 700 കോടി രൂപയും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കായി 99,300 കോടി നൽകും. ടീച്ചര്‍,നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയര്‍ ടേക്കേഴ്സ് എന്നിവര്‍ക്ക് വിദേശത്ത് വലിയ ജോലി സാധ്യതയുണ്ട്. ഈ രംഗത്ത് പ്രൊഫഷണല്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കാന്‍ ബ്രിഡജ് കോഴ്സ് എന്ന പേരില്‍ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കും. വിദേശഭാഷകൾ പഠിക്കാനും അവസരമൊരുക്കും.