ഈ ലോകകപ്പിലെ ഏറ്റവും മോശം ക്യാപ്റ്റന്‍, വേഗം മാറ്റുക; ബാബര്‍ അസമിനെതിരെ ആരാധകര്‍

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (09:55 IST)
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെതിരെ ആരാധകര്‍. നായകനെന്ന നിലയില്‍ ബാബര്‍ പൂര്‍ണ പരാജയമാണെന്നും അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ തോല്‍വിക്ക് കാരണം ബാബറിന്റെ ക്യാപ്റ്റന്‍സിയാണെന്നും പാക് ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു. ബാബറിനെ ഉടന്‍ നായകസ്ഥാനത്തു നിന്ന് നീക്കണമെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
ബൗളിങ്ങില്‍ ചെയ്ഞ്ചില്‍ ബുദ്ധിപൂര്‍വ്വം തീരുമാനങ്ങളെടുക്കാനും ടീം അംഗങ്ങളെ മുഴുവന്‍ സമയവും ഉത്തേജിപ്പിച്ചു നിര്‍ത്താനും ബാബറിന് സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു ഫീല്‍ഡറെ എവിടെയാണ് നിര്‍ത്തേണ്ടതെന്ന് ഇപ്പോഴും ബാബറിന് അറിയില്ല. എതിര്‍ ടീമിലെ താരങ്ങളുടെ ന്യൂനതകള്‍ കണ്ടെത്തി തന്ത്രം മെനയുകയാണ് ഒരു നല്ല നായകന്‍ ചെയ്യേണ്ടത്. എന്നാല്‍ ബാബര്‍ അത്തരം ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നും നിരവധി പേര്‍ വിമര്‍ശിച്ചു. 
 
ലോകകപ്പ് കളിക്കുന്ന പത്ത് ടീമുകളെ എടുത്താല്‍ അതില്‍ ഏറ്റവും മോശം ക്യാപ്റ്റന്‍ ബാബര്‍ ആണ്. ഒരു ബാറ്റര്‍ എന്ന നിലയില്‍ ബാബറിന് തിളങ്ങാന്‍ സാധിച്ചേക്കാം. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ പരാജയമാണ്. ഷഹീന്‍ ഷാ അഫ്രീദിക്ക് ക്യാപ്റ്റന്‍സി കൊടുക്കുകയാണ് പാക്കിസ്ഥാന്‍ മാനേജ്‌മെന്റ് ചെയ്യേണ്ടതെന്നും ആരാധകര്‍ പറഞ്ഞു. 
 
തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ വഴങ്ങിയിരിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവരോട് തോറ്റ പാക്കിസ്ഥാന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ശേഷിക്കുന്ന നാല് കളികള്‍ ജയിക്കണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article