'ഇതൊന്നും കാണാനുള്ള ത്രാണിയില്ല'; കളിക്കിടെ എഴുന്നേറ്റു പോയി പാക്കിസ്ഥാന്‍ ടീം ഡയറക്ടര്‍ (വീഡിയോ)

ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (09:18 IST)
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ തോല്‍ക്കാനുള്ള പ്രധാന കാരണം അവരുടെ മോശം ഫീല്‍ഡിങ് ആണ്. നിര്‍ണായക സമയത്ത് ക്യാച്ചുകളും ബൗണ്ടറികളും നഷ്ടപ്പെടുത്തി പാക് താരങ്ങള്‍ അഫ്ഗാനിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഐസിസി ഇവന്റുകളിലെ പാക് താരങ്ങളുടെ മോശം ഫീല്‍ഡിങ് പ്രകടനം ഇത്തവണയും തുടരുകയാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ പാക് താരങ്ങളുടെ മോശം ഫീല്‍ഡിങ് കണ്ട് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ ഡ്രസിങ് റൂമിലേക്ക് എഴുന്നേറ്റു പോയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

Us Mickey bhai us pic.twitter.com/ZtX9mto2nh

— Salman (@syedsalman97) October 23, 2023
അഫ്ഗാനിസ്ഥാന്‍ ഇന്നിങ്‌സിലെ 11-ാം ഓവറില്‍ ഇബ്രാഹിം സദ്രാന്‍ ബൗണ്ടറി നേടിയപ്പോള്‍ മിക്കി ആര്‍തര്‍ കളി കാണുന്നത് മതിയാക്കി എണീറ്റു പോയി. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തിരുന്ന പാക് താരം ആ ഫോര്‍ തടയുന്നതിനായി ഡൈവ് ചെയ്യാതിരുന്നതാണ് മിക്കി ആര്‍തറെ പ്രകോപിപ്പിച്ചത്. ഡൈവ് ചെയ്തിരുന്നെങ്കില്‍ ആ ബൗണ്ടറി തടയാമായിരുന്നു. ബോള്‍ ബൗണ്ടറി ലൈന്‍ കടന്നതിനു പിന്നാലെ ദേഷ്യപ്പെട്ട് മിക്കി ആര്‍തര്‍ ഡ്രസിങ് റൂമിലേക്ക് പോകുകയായിരുന്നു. 

Micky Arthur ne kya bola?
Pakistan or uski fielding #PAKvsAFG pic.twitter.com/tnl9yJalnK

— GuptaJiKaBadaBeta (@gagan3624gupta) October 23, 2023
അഫ്ഗാന്‍ ഇന്നിങ്‌സിന്റെ ആറാം ഓവറില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ മിസ് ഫീല്‍ഡ് കാരണം ഒരു റണ്‍സ് അധികം പോയപ്പോഴും ആര്‍തര്‍ പ്രകോപിതനായി. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍