ODI World Cup 2023: പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമത്, ശേഷിക്കുന്ന മത്സരങ്ങള്‍ ഇങ്ങനെ

തിങ്കള്‍, 23 ഒക്‌ടോബര്‍ 2023 (08:43 IST)
ODI World Cup 2023: ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ജയിച്ച ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തോല്‍വി അറിയാതെ പത്ത് പോയിന്റാണ് ഇന്ത്യക്കുള്ളത്. +1.353 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. അഞ്ച് കളികളില്‍ നാല് ജയവുമായി ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. 
 
ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന നാല് മത്സരങ്ങള്‍. ഇതില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ തന്നെ ഇന്ത്യക്ക് സെമി ഉറപ്പാണ്. അതേസമയം എല്ലാ കളികളിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 
 
ഒക്ടോബര്‍ 29 ഞായറാഴ്ചയാണ് ഇന്ത്യയുടെ അടുത്ത കളി, എതിരാളികള്‍ ഇംഗ്ലണ്ട്. നവംബര്‍ രണ്ടിന് ഇന്ത്യ-ശ്രീലങ്ക മത്സരം. നവംബര്‍ അഞ്ചിനാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടുക. നവംബര്‍ 12 ഞായറാഴ്ച ഇന്ത്യയുടെ അവസാന മത്സരം, എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍