ഏഷ്യാകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കരുത്ത് ഉയര്‍ത്തികൊണ്ട് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. സെപ്റ്റംബറില്‍ നടക്കുന്ന എഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബുമ്രയും കളിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെ യുഎഇയിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്.
പുറം വേദനയെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 3 മത്സരങ്ങളില്‍ മാത്രമാണ് ബുമ്ര കളിച്ചത്. ജോലിഭാരം കണക്കിലെടുത്ത് ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിലും ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഏഷ്യാകപ്പില്‍ യുഎഇ, പാകിസ്ഥാന്‍, ഒമാന്‍ എന്നീ ടീമുകള്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ.