Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

രേണുക വേണു

വെള്ളി, 4 ഏപ്രില്‍ 2025 (11:45 IST)
Rohit Sharma and Rishabh Pant

Rohit Sharma: വളരെ ഗൗരവമുള്ള ഒരു വിഷയം സംസാരിക്കുന്നതിനിടെ നമുക്കിടയിലേക്ക് ക്യാമറ വെച്ചാല്‍ എങ്ങനെയുണ്ടാകും? പറയുന്ന ഒരു രഹസ്യം കൂടിയാണെങ്കിലോ ! അങ്ങനെയൊരു പണി കിട്ടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയ്ക്ക്. ഇന്നു നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് - ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന്റെ ഭാഗമായുള്ള പരിശീലന സെഷനിടയിലാണ് രോഹിത് ക്യാമറയില്‍ കുടുങ്ങിയത്. 
 
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി സംസാരിക്കുകയായിരുന്നു രോഹിത്. നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനായിരുന്നു സഹീര്‍ ഖാന്‍. ഈ സമയത്ത് ലഖ്‌നൗ നായകന്‍ റിഷഭ് പന്ത് പിന്നിലൂടെ വന്ന് രോഹിത്തിനു സര്‍പ്രൈസ് നല്‍കുന്നതാണ് വീഡിയോ. എന്നാല്‍ ഈ സമയത്ത് രോഹിത് സഹീറിനോടു പറഞ്ഞ ഒരു വാചകമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 
 
' ഞാന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്. ഇനി എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല' എന്നാണ് രോഹിത് സഹീറിനോടു പറയുന്നത്. ഈ സീസണില്‍ വളരെ മോശം ഫോമിലൂടെയാണ് രോഹിത് കടന്നു പോകുന്നത്. മുംബൈയുടെ തോല്‍വികളില്‍ രോഹിത്തിന്റെ മോശം പ്രകടനവും ഒരു ഘടകമാകുന്നുണ്ട്. തന്റെ ഫോം ഔട്ടിനെ കുറിച്ചായിരിക്കും സഹീറിനോടു രോഹിത് സംസാരിച്ചതെന്ന് ഒരു കൂട്ടര്‍ പറയുന്നു. 

Q: For how long are you going to watch this reel? 

A: Haaanjiiii #MumbaiIndians #PlayLikeMumbai #TATAIPL #LSGvMI pic.twitter.com/e2oxVieoz2

— Mumbai Indians (@mipaltan) April 3, 2025
മുംബൈ ഇന്ത്യന്‍സില്‍ താരങ്ങള്‍ തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനു നായകസ്ഥാനം നല്‍കിയിരുന്നു. മുന്‍ നായകനായ രോഹിത് ടീമില്‍ ഇപ്പോള്‍ വെറും ബാറ്റര്‍ മാത്രമാണ്. സഹീര്‍ ഖാനോടു തന്റെ വിഷമം പങ്കുവയ്ക്കുകയായിരുന്നു രോഹിത്തെന്നും ചിലര്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍