ഗുജറാത്ത് റോയല്‍സിനെതിരായ മത്സരത്തിലും തോല്‍വി നേരിട്ടതോടെ പരാജയത്തില്‍ ദേഷ്യമടക്കാനാവാതെ ടീം ഉടമ കാവ്യ മാരന്‍. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ തോല്‍വി. സീസണിലെ ആദ്യമത്സരത്തില്‍ രാജസ്ഥാനെതിരെ വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയ ഹൈദരാബാദിന് തുടര്‍ന്നുള്ള മത്സരങ്ങളിലൊന്നും ഈ മികവ് ആവര്‍ത്തിക്കാനായിട്ടില്ല.
പതിവ് രീതിയില്‍ തുടക്കം മുതല്‍ ആക്രമിക്കുന്നതാണ് ഹൈദരാബാദ് ശൈലിയെങ്കിലും ഗുജറാത്തിനെതിരെ കരുതലോടെയാണ് അഭിഷേകും ഹെഡും തുടങ്ങിയത്. എന്നാല്‍ തുടക്കത്തിലെ തന്നെ ചെറിയ സ്‌കോറുകള്‍ക്ക് ഇരുവരെയും സിറാജ് മടക്കി. ഇതിന് പിന്നാലെയാണ് ഗ്യാലറിയില്‍ ഇതില്‍ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള കാവ്യാ മാരന്റെ ദൃശ്യങ്ങള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത്. കഴിഞ്ഞ സീസണില്‍ വമ്പന്‍ പ്രകടനം നടത്തിയിട്ടുള്ള 2 ഓപ്പണര്‍മാക്കും ഈ സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.
മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ കണ്ണീരടക്കാനാവാതെ കാവ്യാമാരന്‍ കണ്ണുകള്‍ തുടയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. ഇന്നലെ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് 152 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. നാലോവറില്‍ 17 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഹൈദരാബാദിനെ തകര്‍ത്തത്.