അവൻ വരട്ടെ, സിക്സോ ഫോറോ അടിച്ച് വേണം അവനെ സ്വീകരിക്കാൻ, കോലിയോടും സാൾട്ടിനോടും ടിം ഡേവിഡ്

അഭിറാം മനോഹർ

തിങ്കള്‍, 7 ഏപ്രില്‍ 2025 (13:20 IST)
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും മുംബൈയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയുടെ മുകളിലാണ്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയ്ക്കിടെ പരിക്കേറ്റ ബുമ്ര പിന്നീട് മത്സരങ്ങളൊന്നും തന്നെ കളിച്ചിട്ടില്ല. ആദ്യ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നിലും തോറ്റ നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. ഈ സാഹചര്യത്തിലാണ് ബുമ്ര പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തുന്നത്.
 
ബുമ്ര തിരിച്ചെത്തിയ വാര്‍ത്ത മുംബൈ ക്യാമ്പിലാകെ വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്. ബുമ്രയുടെ സാന്നിധ്യം തന്നെ മുംബൈയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. ഈ സാഹചര്യത്തില്‍ മുംബൈയ്‌ക്കെതിരെ വാംഖഡെയില്‍ കളിക്കുമ്പോള്‍ ബുമ്രയെ ഫോറുകൊണ്ടോ സിക്‌സ് കൊണ്ടോ വരവേല്‍ക്കണമെന്ന് ഓപ്പണര്‍മാരായ വിരാട് കോലിയോടും ഫില്‍ സാള്‍ട്ടിനോടും പറഞ്ഞിരിക്കുകയാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ ടിം ഡേവിഡ്.
 
 അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നല്‍കുന്ന സന്ദേശം വലുതായിരിക്കുമെന്നും ബുമ്രയെ നേരിടുമ്പോള്‍ യോര്‍ക്കറില്‍ നിന്നും രക്ഷ നേടാനായി തന്റെ കാല്പാദം സംരക്ഷിച്ച് നിര്‍ത്തുമെന്നും ടിം ഡേവിഡ് പറഞ്ഞു. ബുമ്ര അസാമാന്യനായ ബൗളറാണ്. മുംബൈ ഇന്ത്യന്‍സ് മികച്ച ടീമും. മികച്ച ടീമുകള്‍ക്കും കളിക്കാര്‍ക്കുമെതിരെ കളിക്കുന്നത് നമ്മുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണെന്നും ടും ഡേവിഡ് പറഞ്ഞു.
 
 2022 മുതല്‍ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ടിം ഡേവിഡിനെ 8.25 കോടി മുടക്കിയാണ് ആര്‍സിബി തങ്ങളുടെ ടീമിലെത്തിച്ചത്. ആര്‍സിബിക്കായി ഫിനിഷര്‍ റോളില്‍ ഇറങ്ങുന്ന ടിം ഡേവിഡ് ചെന്നൈയ്‌ക്കെതിരെ 8 പന്തില്‍ 22 റണ്‍സും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 32 റണ്‍സും എടുത്തിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍