ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ജസ്പ്രീത് ബുമ്ര, ഭൂവനേശ്വര്‍ കുമാര്‍ എന്നിവരടങ്ങിയ എലൈറ്റ് ക്ലബില്‍ ജോയിന്‍ ചെയ്ത് മുഹമ്മദ് സിറാജ്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ 17 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഈ പ്രകടനത്തോടെ 100 ഐപിഎല്‍ വിക്കറ്റുകളെന്ന നേട്ടം സിറാജ് സ്വന്തമാക്കി.
ഹൈദരാബാദിനെതിരായ പ്രകടനം ഐപിഎല്ലിലെ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. ആദ്യ ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ മടക്കിയ സിറാജ് തൊട്ടുപിന്നാലെ അഭിഷേക് ശര്‍മയേയും പുറത്താക്കിയാണ് 100 വിക്കറ്റ് ക്ലബിലെത്തിയത്. പിന്നീട് അനികേത് വര്‍മ, സിമര്‍ജിത് സിങ്ങ് എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തില്‍ സിറാജ് നേടിയത്.