Sanju Samson:നായകനായി തിരിച്ചെത്തിയതിനൊപ്പം ചരിത്രനേട്ടവും, സഞ്ജു ഇനി രാജസ്ഥാൻ്റെ ലെജൻഡ്

അഭിറാം മനോഹർ

ഞായര്‍, 6 ഏപ്രില്‍ 2025 (14:09 IST)
പഞ്ചാബ് കിംഗ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ വിജയിച്ചതോടെ ഐപിഎല്ലില്‍ ചരിത്രനേട്ടം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. നായകനെന്ന നിലയില്‍ രാജസ്ഥാനായി 32മത്തെ വിജയമാണ് സഞ്ജു പഞ്ചാബിനെതിരെ നേടിയത്. ഇതോടെ 55 മത്സരങ്ങളില്‍ നിന്നും 31 വിജയങ്ങളുണ്ടായിരുന്ന സാക്ഷാല്‍ ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. 62 മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ റെക്കോര്‍ഡ് നേട്ടം.
 
പഞ്ചാബിനെതിരെ 50 റണ്‍സിന്റെ മിന്നുന്ന വിജയമാണ് ഇന്നലെ രാജസ്ഥാന്‍ നേടിയത്. സഞ്ജു നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയതോടെ കഴിഞ്ഞ കളികളില്‍ നഷ്ടമായിരുന്ന ഒത്തൊരുമയും ഫീല്‍ഡ് പ്ലെയ്‌സ്‌മെന്റിന്റെ മികവുമെല്ലാം ഇന്നലെ രാജസ്ഥാന്‍ പ്രകടനത്തില്‍ കാണാനായി. മത്സരത്തില്‍ 26 പന്തില്‍ 38 റണ്‍സാണ് സഞ്ജു നേടിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍