Rajasthan Royals: നായകനെത്തി, അർച്ചറും ജയ്സ്വാളും ഫോമിൽ അടിമുടി മാറി രാജസ്ഥാൻ റോയൽസ്, എതിരാളികൾ ഭയക്കണം

അഭിറാം മനോഹർ

ഞായര്‍, 6 ഏപ്രില്‍ 2025 (08:42 IST)
Rajasthan Royals
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ വിജയത്തോടെ ഏഴാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തിലേക്ക് കുതിച്ച് രാജസ്ഥാന്‍ റോയല്‍സ്. പരിക്കിനെ തുടര്‍ന്ന് ആദ്യ 3 മത്സരങ്ങളില്‍ ബാറ്റിംഗില്‍ മാത്രം ഇറങ്ങിയിരുന്ന സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ മുഴുവന്‍ സമയം കളിക്കാരനായി എത്തിയതോടെ ആ മാറ്റം ടീമിലും പ്രതിഫലിച്ചു. ആദ്യ മത്സരങ്ങളില്‍ ഒരു കൂട്ടം കളിക്കാരെന്ന നിലയില്‍ കളിച്ച രാജസ്ഥാന്‍ ഒരു ടീമായി കളിക്കുന്നതാണ് പഞ്ചാബിനെതിരെ കാണാനായത്.
 
 ബാറ്റിംഗില്‍ സഞ്ജുവിനൊപ്പം യശ്വസി ജയ്‌സ്വാളും തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്തു. മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ നിലയുറപ്പിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും മത്സരത്തില്‍ രാജസ്ഥാന്റെ ടോപ് സ്‌കോററാകാന്‍ ജയ്‌സ്വാളിന് സാധിച്ചു. നിതീഷ് റാണയും റിയാന്‍ പരാഗുമെല്ലാം സീസണില്‍ ഫോമിലാണ് എന്നത് രാജസ്ഥാന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
 
 എന്നാല്‍ സഞ്ജു നായകനായതോടെ പ്രധാനമായ മാറ്റം ഉണ്ടായിരിക്കുന്നത് രാജസ്ഥാന്റെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനാണ് . കഴിഞ്ഞ മത്സരത്തില്‍ ഫോമിന്റെ മിന്നലാട്ടം കാണിച്ച ജോഫ്ര ആര്‍ച്ചര്‍ ഒരു ഇടിമിന്നലായാണ് പഞ്ചാബിന്റെ മുകളില്‍ ഇടിച്ചുകയറിയത്. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ മടക്കിയ ആര്‍ച്ചര്‍ പഞ്ചാബിന്റെ ആത്മവിശ്വാസം തല്ലികെടുത്തി. ഹസരങ്ക- തീക്ഷണ സ്പിന്‍ ജോഡിക്കൊപ്പം സന്ദീപ് ശര്‍മയും ചേര്‍ന്നതോടെ കാര്യമായി റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കയറ്റാനും പഞ്ചാബിന് സാധിച്ചില്ല. മത്സരത്തില്‍ 50 റണ്‍സിന്റെ വിജയമാണ് ഇതോടെ രാജസ്ഥാന്‍ നേടിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍