പരിഹസിച്ചവർ കരുതിയിരുന്നോളു, മുംബൈ ഇനി ഡബിൾ സ്ട്രോങ്ങാണ്, ടീമിനൊപ്പം ചേർന്ന് ബുമ്ര

അഭിറാം മനോഹർ

ഞായര്‍, 6 ഏപ്രില്‍ 2025 (14:28 IST)
പരിക്ക് മൂലം ആദ്യമത്സരങ്ങളില്‍ കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര മുംബ ഇന്ത്യന്‍സ് ക്യാമ്പിനൊപ്പം ചേര്‍ന്നു. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയ്ക്കിടെ പരിക്കേറ്റ താരത്തിന് ചാമ്പ്യന്‍സ് ട്രോഫി അടക്കമുള്ള പ്രധാനമത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇന്നലെയാണ് കളിക്കളത്തില്‍ ഇറങ്ങാനുള്ള ഫിറ്റ്‌നസ് ക്ലിയറന്‍സ് താരത്തിന് ബിസിസിഐ അനുവദിച്ചത്. റെഡി ടു റോര്‍ എന്ന ക്യാപ്ഷനോടെ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ബുമ്ര ടീമിനൊപ്പം ജോയിന്‍ ചെയ്ത കാര്യം ഔദ്യോഗികമായി അറിയിച്ചത്.
 
നിലവില്‍ നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ചിട്ടുള്ള മുംബൈ ഇന്ത്യന്‍സിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ബുമ്രയുടെ തിരിച്ചുവരവ്. ഗുജറാത്തിനെതിരായ അവസാന മത്സരത്തിലെ ടോസിന് മുന്‍പായി ബുമ്ര വൈകാതെ ടീമിനൊപ്പം ചേരുമെന്ന സൂചന നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയിരുന്നു. ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, അശ്വനി കുമാര്‍ എന്നിവരടങ്ങുന്ന പേസ് നിരയില്‍ ബുമ്ര കൂടി ചേരുമ്പോള്‍ മുംബൈ അപകടകാരികളാകുമെന്നത് ഉറപ്പുള്ള കാര്യമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍