Jasprit Bumrah Injury Update
Jasprit Bumrah: സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറയ്ക്കു പരുക്ക്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 31-ാം ഓവറിനു ശേഷം ബുംറ ഗ്രൗണ്ട് വിട്ടു. പിന്നീട് 20 ഓവര്‍ കൂടി ഓസ്‌ട്രേലിയ കളിച്ചെങ്കിലും ഒരോവര്‍ പോലും ബുംറയ്ക്ക് എറിയാന്‍ സാധിച്ചില്ല. മാത്രമല്ല താരം ഫീല്‍ഡിലും ഇല്ലായിരുന്നു.