ബുമ്രയില്ലായിരുന്നെങ്കിൽ ഓസീസ് പരമ്പര തൂത്തുവാരിയേനെ, തുറന്നടിച്ച് മഗ്രാത്ത്

അഭിറാം മനോഹർ

വ്യാഴം, 2 ജനുവരി 2025 (19:53 IST)
Bumrah- Mcgrath
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര നടത്തുന്ന പ്രകടനങ്ങളെ പ്രശംസ കൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ ഇതിഹാസ താരമായ ഗ്ലെന്‍ മഗ്രാത്ത്. ബുമ്ര ഇല്ലായിരുന്നെങ്കില്‍ പരമ്പര ഓസീസ് ഏകപക്ഷീയമായി വിജയിക്കുമായിരുന്നുവെന്ന് മഗ്രാത്ത് അഭിപ്രായപ്പെട്ടു. ഓസീസിനെതിരെ നാല് ടെസ്റ്റുകളില്‍ നിന്നും 12.83 ശരാശരിയില്‍ 30 വിക്കറ്റുകളാണ് ബുമ്ര ഇതിനകം വീഴ്ത്തിയിരിക്കുന്നത്.
 
ഇന്ത്യന്‍ ടീമിന്റെ ഏറ്റവും അവിഭാജ്യമായ ഘടകമാണ് ബുമ്ര. അവന്‍ ഇല്ലായിരുന്നെങ്കില്‍ ഈ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുമായിരുന്നു. അതിനാല്‍ തന്നെ അവന്റെ പ്രകടനം ഏറെ സ്‌പെഷ്യലാണ്. റണ്ണപ്പിലെ അവസാന ഘട്ടങ്ങളില്‍ ബുമ്ര വേഗത കൈവരിക്കുന്നത് അവിശ്വസനീയമായ രീതിയിലാണ്. ഇരുവശത്തേക്കും പന്ത് സ്വിങ്ങ് ചെയ്യിക്കാനുള്ള അവന്റെ കഴിവ് അപാരമാണ്. ഞാന്‍ അവന്റെ കടുത്ത ആരാധകനാണ്. മഗ്രാത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍