ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരെഞ്ഞെടുത്ത 2024ലെ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാനാവാതെ ഓസീസ് ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് നായകനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരെഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്ന് ബുമ്രയ്ക്ക് പുറമെ യശ്വസി ജയ്‌സ്വാളും ടീമില്‍ ഇടം നേടി. 3 ഇംഗ്ലണ്ട് താരങ്ങളും ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്ന് 2 പേര്‍ വീതവും ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളില്‍ നിന്നും ബാക്കി താരങ്ങളും തിരെഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളിനൊപ്പം ഇംഗ്ലണ്ടിന്റെ ബെന്‍ ഡെക്കറ്റാകും ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരും പിന്നാലെയെത്തും. ശ്രീലങ്കയില്‍ നിന്നും കാമിന്ദു മെന്‍ഡിസും ന്യൂസിലന്‍ഡില്‍ നിന്നും രചിന്‍ രവീന്ദ്രയുമാണ് ബാറ്റര്‍മാരായി ഉള്ളത്. ഓസ്‌ട്രേലിയയുടെ അലക്‌സ് ക്യാരിയാണ് വിക്കറ്റ് കീപ്പര്‍.
ഓസ്‌ട്രേലിയയില്‍ നിന്ന് അലക്‌സ് ക്യാരിക്ക് പുറമെ ജോഷ് ഹേസല്‍ വുഡ് ആണ് ടീമില്‍. ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയും ടീമിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ കേശവ് മഹാരാജാണ് ടീമിലെ ഏക സ്പിന്നര്‍. പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്,ബംഗ്ലാദേശ് ടീമുകളില്‍ നിന്നും ആരും തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടീമിലില്ല.
ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരെഞ്ഞെടുത്ത 2024ലെ ടീം: യശ്വസി ജയ്‌സ്വാള്‍, ബെന്‍ ഡെക്കറ്റ്, ജോ റൂട്ട്, രചിന്‍ രവീന്ദ്ര, ഹാരി ബ്രൂക്ക്, കാമിന്ദു മെന്‍ഡിസ്, അലക്‌സ് ക്യാരി, മാറ്റ് ഹെന്റി, ജസ്പ്രീത് ബുമ്ര, ജോഷ് ഹേസല്‍വുഡ്, കേശവ് മഹാരാജ്