മെല്‍ബണ്‍ ടെസ്റ്റിലും നിറം മങ്ങിയതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ വിമര്‍ശനം ശക്തമാകുന്നു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള മോശം പ്രകടനത്തിന് പുറമെ ബാറ്ററെന്ന നിലയിലും രോഹിത്തില്‍ നിന്നും കാര്യമായ ഒരു സേവനവും ടീമിന് ലഭിക്കുന്നില്ല. മധ്യനിരയില്‍ നിന്ന് ഓപ്പണിംഗിലേക്ക് വന്നിട്ട് കൂടി നാലാം ടെസ്റ്റില്‍ വെറും 3 റണ്‍സിനാണ് രോഹിത് പുറത്തായത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതുവരെ കളിച്ച 5 ഇന്നിങ്ങ്‌സുകളിലായി 22 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ പേരിലുള്ളത്.