ഇന്ത്യക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച യുവതാരം സാം കോണ്‍സ്റ്റാസിനെ പ്രശംസിച്ച് മുന്‍ ഓസീസ് താരമായ ജസ്റ്റിന്‍ ലാംഗര്‍. കോണ്‍സ്റ്റസിന്റെ കളിയോടുള്ള സമീപനം ഇന്ത്യയുടെ മുന്‍ ഓപ്പണിംഗ് താരം വിരേന്ദര്‍ സെവാഗിനെ ഓര്‍മപ്പെടുത്തുന്നതായാണ് ലാംഗര്‍ വ്യക്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ ബാറ്റിമറിച്ച സെവാഗിന്റേത് പോലുള്ള ആത്മവിശ്വാസമാണ് യുവതാരത്തിനുള്ളതെന്ന് ലാംഗര്‍ പറയുന്നു.