Jasprit Bumrah: കോലി പുറത്തായപ്പോള്‍ കോണ്‍സ്റ്റാസ് ചെയ്തതിനു പലിശ സഹിതം തിരിച്ചുകൊടുത്ത് ബുംറ, വീഡിയോ

രേണുക വേണു

ഞായര്‍, 29 ഡിസം‌ബര്‍ 2024 (10:16 IST)
Sam Konstas and Jasprit Bumrah

Jasprit Bumrah: മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ വരിഞ്ഞുമുറുക്കി ജസ്പ്രീത് ബുംറ. ഒന്നാം ഇന്നിങ്‌സില്‍ 105 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 54 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്. ബുംറ നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 
 
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ പുറത്താക്കിയത് ബുംറയാണ്. 18 പന്തില്‍ എട്ട് റണ്‍സെടുത്ത കോണ്‍സ്റ്റാസ് ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. കോണ്‍സ്റ്റാസിനെ പുറത്താക്കിയ ശേഷം ബുംറ നടത്തിയ ആഘോഷ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

MIDDLE STUMP! Jasprit Bumrah gets Sam Konstas with a pearler. #AUSvIND | #DeliveredWithSpeed | @NBN_Australia pic.twitter.com/A1BzrcHJB8

— cricket.com.au (@cricketcomau) December 29, 2024
ഒന്നാം ഇന്നിങ്‌സില്‍ വിരാട് കോലിയുടെ വിക്കറ്റ് പോയതിനു പിന്നാലെ കോണ്‍സ്റ്റാസ് കാണിച്ച ആക്ഷന്‍ അതേപടി അനുകരിക്കുകയായിരുന്നു ബുംറ. ഒന്നാം ഇന്നിങ്‌സില്‍ കോണ്‍സ്റ്റാസ് ഓസ്‌ട്രേലിയന്‍ കാണികളോടു ആരവം ഉയര്‍ത്താന്‍ ആക്ഷന്‍ കാണിച്ചിരുന്നു. അതേ ആക്ഷന്‍ കാണിച്ചാണ് കോണ്‍സ്റ്റാസിനെ ബുംറ പവലിയനിലേക്കു മടക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍