Jasprit Bumrah: ജസ്പ്രിത് ബുംറയ്ക്കു ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ. ബിസിസിഐ അധികൃതരും സെലക്ടര്‍മാരും താരത്തിന്റെ ഫിറ്റ്‌നെസ് നിരീക്ഷിച്ചു വരികയാണ്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം ഇപ്പോള്‍ ഉള്ളത്. സെലക്ടര്‍മാരും മെഡിക്കല്‍ ടീം അംഗങ്ങളും ബുംറയുടെ കായികക്ഷമത നിരീക്ഷിക്കുകയാണ്. സ്‌കാനിങ്ങിനും താരത്തെ വിധേയനാക്കി.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെയാണ് ബുംറയ്ക്കു പരുക്കേറ്റത്. അഞ്ച് ആഴ്ചയെങ്കിലും വിശ്രമം വേണമെന്നായിരുന്നു അന്ന് മെഡിക്കല്‍ സംഘം നല്‍കിയ നിര്‍ദേശം. വിശ്രമത്തിനു ശേഷം തിരിച്ചെത്തിയ താരം നെറ്റ്‌സില്‍ പന്തെറിയുന്നുണ്ടെങ്കിലും ചാംപ്യന്‍സ് ട്രോഫി കളിക്കാനുള്ള ഫിറ്റ്‌നെസ് വീണ്ടെടുത്തോ എന്ന കാര്യത്തില്‍ സംശയമുണ്ട്.