കുംബ്ലെയെ പരിചയപ്പെടുന്ന സമയത്ത് ഭര്‍ത്താവുമായി അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല; ഒടുവില്‍ ചേതന ആ ബന്ധം ഉപേക്ഷിച്ചു !

രേണുക വേണു

വ്യാഴം, 17 ഒക്‌ടോബര്‍ 2024 (13:31 IST)
ക്രിക്കറ്റ് താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിവരങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. ചില താരങ്ങളുടെ ജീവിതം ക്രിക്കറ്റ് പോലെ ഉദ്വേഗം നിറഞ്ഞതാണ്. അങ്ങനെയൊരു ജീവിതമാണ് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടേത്. ട്രാവല്‍ ഏജന്റ് ആയിരുന്ന ചേതനയാണ് കുംബ്ലെയുടെ ഭാര്യ. എന്നാല്‍, ജീവിതത്തില്‍ ഒന്നിക്കാന്‍ ഏറെ കടമ്പകള്‍ തരണം ചെയ്യേണ്ടിവന്ന ദമ്പതികളാണ് ഇവര്‍. 
 
കുംബ്ലെ ക്രിക്കറ്റില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ട്രാവല്‍ ഏജന്റ് ആയ ചേതനയെ കണ്ടുമുട്ടുന്നത്. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീയായിരുന്നു ആ സമയത്ത് ചേതന. ചേതന വിവാഹിതയായിരുന്നു. ഒരു കുഞ്ഞും ഉണ്ടായിരുന്നു. എന്നാല്‍, ചേതനയുടെ കുടുംബ ജീവിതം അത്ര സുഖരമല്ലായിരുന്നു. ഭര്‍ത്താവുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഈ സമയത്താണ് ചേതനയും കുംബ്ലെയും പരിചയത്തിലാകുന്നത്. ആ ബന്ധം എല്ലാ അര്‍ത്ഥത്തിലും വളര്‍ന്നു. ചേതനയോട് കുംബ്ലെ പ്രണയം തുറന്നുപറഞ്ഞു. എന്നാല്‍, ആദ്യ വിവാഹബന്ധം അത്ര വിജയകരമല്ലാത്തതിനാല്‍ പ്രണയത്തെ കുറിച്ചും മറ്റൊരു വിവാഹത്തെ കുറിച്ചും ചേതന ആലോചിച്ചില്ല. എന്നാല്‍, ചേതനയെ വിടാന്‍ കുംബ്ലെയും തയ്യാറല്ലായിരുന്നു. 
 
ഒടുവില്‍, എല്ലാ പ്രശ്നങ്ങള്‍ക്കും താന്‍ ഒപ്പമുണ്ടാകുമെന്ന കുംബ്ലെയുടെ ഉറപ്പില്‍ ചേതനയ്ക്ക് വിശ്വാസമായി. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി. 1999 ലാണ് കുംബ്ലെ ചേതനയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ ചേതനയ്ക്കുണ്ടായ കുഞ്ഞിനെ കുംബ്ലെ സ്വന്തം മകളെ പോലെ സ്വീകരിച്ചു. അതിനായി നിരവധി നിയമപോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു. ചേതന-കുംബ്ലെ ദമ്പതികള്‍ക്ക് പിന്നീട് രണ്ട് കുഞ്ഞുങ്ങള്‍ പിറന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍