Ind vs Eng: ബാസ്ബോളായാലും ബാസ്ക്കറ്റ് നോളായാലും ഇന്ത്യ 4-1ന് പരമ്പര ജയിക്കും, പ്രവചനവുമായി കുംബ്ലെ

അഭിറാം മനോഹർ

വ്യാഴം, 25 ജനുവരി 2024 (12:17 IST)
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായതോടെ പരമ്പരയുടെ ഫലം എങ്ങനെയാകുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. മഴയോ മറ്റ് കാലാവസ്ഥാ ബുദ്ധിമുട്ടുകളോ ഉണ്ടായില്ലെങ്കില്‍ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഫലമുണ്ടാകുമെന്ന് കുംബ്ലെ വ്യക്തമാക്കി.
 
ഈ പരമ്പര ആര് നേടുമെന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. അത് ഇന്ത്യ തന്നെയാകും. പരമ്പരയിലെ അഞ്ച് ടെസ്റ്റുകള്‍ക്കും ഫലമുണ്ടാകും. കാരണം ഇന്ത്യയും ഇംഗ്ലണ്ടും മത്സരത്തെ സമീപിക്കുന്നത് അങ്ങനെയാണ്. അതിനാല്‍ തന്നെ കാലാവസ്ഥ പരമ്പര തടസപ്പെടുത്തുന്നില്ലെങ്കില്‍ അഞ്ച് ടെസ്റ്റിലും ഫലമുണ്ടാകും. ഈ പരമ്പരയില്‍ ഇംഗ്ലണ്ട് ഒരു ടെസ്റ്റും ഇന്ത്യ നാല് ടെസ്റ്റും വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അനില്‍ കുംബ്ലെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍