ഇതുവരെ ചെയ്യാത്ത കഥാപാത്രവുമായി ടോവിനോ തോമസ്,'നാരദന്‍' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നടന്‍

കെ ആര്‍ അനൂപ്
ബുധന്‍, 10 മാര്‍ച്ച് 2021 (17:11 IST)
'നാരദന്‍' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ടോവിനോ തോമസ്. ഇതുവരെ ചെയ്യാത്ത പുതിയൊരു വേഷം ചെയ്യാന്‍ ആയെന്ന് ടോവിനോ പറഞ്ഞു. മുഴുവന്‍ ടീമിനും നടന്‍ നന്ദി അറിയിച്ചു.'നാരദന്‍ മായുള്ള എന്റെ അവിസ്മരണീയമായ യാത്ര അന്ത്യത്തില്‍ എത്തി. മുമ്പൊരിക്കലും ചെയ്യാത്ത മറ്റൊരു വേഷം ചെയ്യാന്‍ കഴിഞ്ഞു.അത് വളരെ രസകരമായിരുന്നു. എല്ലാവര്‍ക്കും നന്ദി'- ടോവിനോ കുറിച്ചു. അന്ന ബെന്‍ ആണ് നായിക.
 
ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ആഷിക് അബുവും ടോവിനോ തോമസ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉണ്ണി ആറിന്റെതാണ് തിരക്കഥ. ജാഫര്‍ സാദിഖ് ഛായാഗ്രാഹകണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ശേഖര്‍ മേനോന്‍ ആണ് സംഗീതമൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article