'കള' റിലീസിനൊരുങ്ങുന്നു, പുതിയ അപ്‌ഡേറ്റുമായി ടോവിനോ തോമസ്

കെ ആര്‍ അനൂപ്

ചൊവ്വ, 9 മാര്‍ച്ച് 2021 (12:30 IST)
ടോവിനോയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കള'. സിനിമയുടെ റിലീസിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടന്‍. അടുത്തുതന്നെ സിനിമ തിയേറ്ററുകളിലെത്തുമെന്ന് ടോവിനോ അറിയിച്ചു. മാത്രമല്ല ചിത്രം മാര്‍ച്ചില്‍ തന്നെ റിലീസ് ഉണ്ടാകാനാണ്സാധ്യത. മാര്‍ച്ച് റിലീസ് എന്ന ഹാഷ് ടാഗിലാണ് പുതിയ അപ്‌ഡേറ്റ് താരം നല്‍കിയത്. മാര്‍ച്ച് 19 ന് സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.
 
ടോവിനോയുടെയൊപ്പം ബാസിഗര്‍ എന്നൊരു 
നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍