ഫോറന്‍സിക്' ഒന്നാം വാര്‍ഷികം ആഘോഷമാക്കി ടോവിനോയും മംമ്തയും, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 1 മാര്‍ച്ച് 2021 (15:04 IST)
'ഫോറന്‍സിക്' ഒന്നാം വാര്‍ഷികം ആഘോഷമാക്കി മാറ്റി ടോവിനോ തോമസും മംമ്ത മോഹന്‍ദാസും.ക്രൈം-ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.കേക്ക് മുറിച്ചാണ് സിനിമയ്ക്ക് ഒരു വയസ്സ് തികഞ്ഞത് താരങ്ങളും അണിയറ പ്രവര്‍ത്തകരും ആഘോഷിച്ചത്.സംവിധായകന്‍ അഖിലിനും ടൊവിനോക്കും നന്ദി പറഞ്ഞുകൊണ്ട് ചിത്രങ്ങള്‍ മംമ്ത പങ്കുവെച്ചത്.
 
അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. രഞ്ജിപണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത്,മുരളി, അനില്‍ മുരളി എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.ജേക്‌സ് ബിജോയ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.അതേസമയം ഫോറന്‍സിക് ഒറിജിനല്‍ പതിപ്പ് നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍