ടോവിനോയോട് അസൂയ, കാരണം വെളിപ്പെടുത്തി സംവിധായകൻ അരുൺ ഗോപി

കെ ആര്‍ അനൂപ്

വെള്ളി, 5 ഫെബ്രുവരി 2021 (19:15 IST)
ഫിറ്റ്നസിൻറെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത താരമാണ് ടോവിനോ തോമസ്. വർക്കൗട്ട് ചിത്രങ്ങളുമായി താരം നിരന്തരം സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്. എന്നാൽ ഇത്തവണ ടോവിനോയുടെ ജിമ്മിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. നടനോട് സംവിധായകൻ അസൂയ തോന്നുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കു വെച്ചത്.
 
"രാവിലെ മനുഷ്യനെ അസൂയ ആക്കി പണ്ടാരമടക്കാൻ ചെറിയ പൊളിയല്ലട്ടോ വൻ പൊളി" - അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
 
കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ചാണ് ചിത്രം എടുത്തിരിക്കുന്നത്. അടുത്തിടെ ടോവിനോയും പൃഥ്വിരാജും ഒന്നിച്ചുള്ള വർക്കൗട്ട് ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ മനം കവർന്നത്.
 
മായാനദിയ്ക്കുശേഷം ടോവിനോയും ആഷിക് അബുവും ഒന്നിക്കുന്ന നാരദൻ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രോഹിത് വിഎസിന്റെ കള, മനു അശോകന്റെ കാണെക്കാണെ, സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് എന്നീ ടോവിനോ ചിത്രങ്ങളാണ് ഇനി പുറത്ത് വരാനുള്ളത്. ബേസിൽ ജോസഫിൻറെ മിന്നൽ മുരളി ഓണത്തിന് റിലീസ് ചെയ്യാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍