പിറന്നാൾ ദിനത്തിൽ പുത്തൻ ചിത്രം പ്രഖ്യാപിച്ച് ടോവിനോ തോമസ് - 'അന്വേഷിപ്പിൻ കണ്ടെത്തും' !

കെ ആര്‍ അനൂപ്

വ്യാഴം, 21 ജനുവരി 2021 (12:30 IST)
ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പേര് നൽകിയിട്ടുള്ള ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ടോവിനോയുടെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച ചിത്രത്തിന് കിടിലൻ ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. "അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥയാണ്"- ടോവിനോ തോമസ് കുറിച്ചു.
 
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമ മലയോര ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും എന്ന സൂചനയും പോസ്റ്റർ നൽകി. രാത്രി വെളിച്ചത്തിൽ ദൂരെ മാറി ഒരു പള്ളിയും വിജനമായ റോഡും കുന്നിൻ ചെരിവുകളുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. ആദം ജോൺ, കടുവ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ജിനു വി എബ്രഹാമാണ് ഈ ചിത്രത്തിന്റെയു തിരക്കഥ. വേറിട്ട ഗെറ്റപ്പിലാണ് ടോവിനോ എത്തുക. ഈ വർഷം ആദ്യം തന്നെ ചിത്രീകരണം ആരംഭിക്കും. ഒരു ത്രില്ലർ അനുഭവമായിരിക്കും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക.
 
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രശസ്ത തമിഴ് സംഗീതജ്ഞൻ സന്തോഷ് നാരായണൻ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിൻറെ അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍