‘കള’ അടുത്ത സ്‌ഫടികം, ടൊവിനോ ആടുതോമ !

കെ ആര്‍ അനൂപ്

ചൊവ്വ, 29 ഡിസം‌ബര്‍ 2020 (11:00 IST)
ടോവിനോ തോമസ് നായകനായി എത്തുന്ന ഷൂട്ടിംഗ് പൂർത്തിയാക്കി. രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം തൻറെ കരിയറിലെ മികച്ച സിനിമകളിലൊന്നാകും എന്ന സൂചന ടോവിനോ നൽകി. വർഷങ്ങൾക്ക് മുമ്പുള്ള എൻറെ സ്വപ്നം സിനിമയായി എന്ന് പറഞ്ഞു കൊണ്ടാണ് നടൻ ഇക്കാര്യം പങ്കുവെച്ചത്. ത്രില്ലർ സ്വഭാവമുള്ള കള കഠിനമായിരുന്നു എന്നും സിനിമയോടുള്ള അഭിനിവേശം പരസ്പരസ്നേഹവും ആണ് ചിത്രം സാധ്യമാക്കിയതെന്നും നടൻ പറഞ്ഞു.
 
"'കള' ഷൂട്ടിംഗ് പൂർത്തിയാക്കി. കള കഠിനമായിരുന്നു. യഥാർത്ഥ ഹാർഡ്. എന്നാൽ സിനിമയോട് ഞങ്ങൾക്ക് ഉണ്ടായിരുന്ന ഈ പരസ്പര സ്നേഹം എല്ലാം സാധ്യമാക്കി. ഈ ടീമിന്റെ അഭിനിവേശം കളയെ നിങ്ങളിലേക്ക് എത്തുമ്പോൾ അത് കൂടുതൽ ആരോഗ്യകരമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഉടൻ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം" - ടോവിനോ തോമസ് കുറിച്ചു.
 
കളയിലെ ഒരു ആക്ഷൻ രംഗത്തിൽ നിന്നുള്ള ചിത്രവും നടൻ പങ്കുവെച്ചു. ടോവിനോ തോമസിന് പരിക്കേറ്റതിനെത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ച 'കള' അടുത്തിടെയാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ചിത്രമൊരു ‘മാൻ vs വൈൽഡ്’ ത്രില്ലറാണ്. ടോവിനോയെ കൂടാതെ ദിവ്യ പിള്ളയും ബാസിഗർ എന്ന നായയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
 
കാണെക്കാണെ, മിന്നൽ മുരളി, നാരദൻ, പള്ളിച്ചട്ടമ്പി, ഭൂമി, അജയൻറെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ടോവിനോ തോമസ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍