ടോവിനോ തോമസിന്റെ 'മിന്നല്‍ മുരളി' ടീം കര്‍ണാടകയില്‍, 10 മാസത്തിനുശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചു

കെ ആര്‍ അനൂപ്

ബുധന്‍, 3 മാര്‍ച്ച് 2021 (12:12 IST)
10 മാസത്തെ ഇടവേളയ്ക്ക് ശേഷം,'മിന്നല്‍ മുരളി' ചിത്രീകരണം കര്‍ണാടകയില്‍ പുനരാരംഭിച്ചു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഷൂട്ടിംഗ് വീണ്ടും തുടങ്ങിയതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.കര്‍ണാടകയില്‍ വന്‍ സെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്, അവിടെ ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നു. ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നു.
 
കഴിഞ്ഞ വര്‍ഷം, മെയ് മാസത്തില്‍, ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്ഥാപിച്ച ഒരു വലിയ പള്ളിയുടെ സെറ്റ് തകര്‍ക്കപ്പെട്ടിരിക്കുന്നു.സിനിമയുടെ ക്ലൈമാക്‌സ് ഭാഗങ്ങള്‍ ഈ പള്ളിയില്‍ ചിത്രീകരിക്കേണ്ടതായിരുന്നു. 
 
'കുഞ്ഞിരാമായണം','ഗോദ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രമാണ് 'മിന്നല്‍ മുരളി'. ടോവിനോ തോമസ് ഒരു പ്രാദേശിക സൂപ്പര്‍ഹീറോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടന്‍ ഗുരു സോമസുന്ദരവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളില്‍ റിലീസ് ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ചിത്രമായിരിക്കും ഇത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍