വനിതാ ദിനം ആഘോഷമാക്കി ടോവിനോയും ജയറാമും, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 8 മാര്‍ച്ച് 2021 (17:28 IST)
മാര്‍ച്ച് 8, ലോക വനിതാ ദിനം. സിനിമാതാരങ്ങളും ആഘോഷത്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് താരങ്ങള്‍ വനിതാദിന ആശംസകളുമായി എത്തിയത്. മലയാളികളുടെ പ്രിയ നടന്‍ ടോവിനോ തോമസ് രാവിലെ തന്നെ കുടുംബത്തിനൊപ്പമുള്ള പങ്കുവെച്ചു.
 
'അവിശ്വസനീയമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍'-ടോവിനോ കുറിച്ചു. നടന്‍ ജയറാം തന്റെ പ്രിയതമ പാര്‍വ്വതിയുടെ ചിത്രമാണ് വനിതാദിനത്തില്‍ പങ്കുവെച്ചത്. ഭാര്യക്ക് വനിതാ ദിന ആശംസകളും അദ്ദേഹം നേര്‍ന്നു. ആരാധകര്‍ക്ക് ഒരു സന്ദേശം നല്‍കി കൊണ്ടാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത് എത്തിയത്. ജ്യോതികയും വനിതാ ദിനത്തോടനുബന്ധിച്ച് തന്റെ സഹ വനിതാ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. ഐശ്വര്യ രാജേഷ്, സിമ്രാന്‍, രേവതി എന്നിവരെയാണ് ചിത്രത്തില്‍ കാണാനായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍