പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ചനിലയിൽ. ഒഡീഷയിലെ ബലാംഗിറിലുള്ള അമ്മാവൻ്റെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ആലുപറാത്ത തയ്യാറാക്കുന്നതുമായ് ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 8ന് ഭക്ഷണമുണ്ടാക്കാൻ ആവശ്യപ്പെട്ടപ്പോൾ 10 മണിക്കുണ്ടാക്കാം എന്ന് നടി മറുപടി നൽകി. ഇത് പറഞ്ഞ് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ നേരത്തെയും ആത്മഹത്യശ്രമം നടത്തിയിട്ടുണ്ടെന്നും മാതാവ് ആരോപിച്ചു. സംഗീത ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയയായിരുന്ന രുചിസ്മിത നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.