'ലിയോ' ചെന്നൈ ഷെഡ്യൂളിന് നാളെ തുടക്കം, ക്ലൈമാക്‌സ് ചിത്രീകരണം ഹൈദരാബാദില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 28 മാര്‍ച്ച് 2023 (15:12 IST)
ലോകേഷ് കനകരാജിനൊപ്പമുള്ള വിജയ് ചിത്രമായ 'ലിയോ' ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു .
 
മാര്‍ച്ച് 23 ന് ലിയോയുടെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ടീം ഒരു ചെറിയ ഇടവേളയിലാണ്. അടുത്ത ഷെഡ്യൂള്‍ നാളെ മാര്‍ച്ച് 29 ന് ചെന്നൈയില്‍ ആരംഭിക്കും. ടീമിന് ഒരാഴ്ചത്തെ ഇടവേള മാത്രമാണ് ലഭിച്ചത്.
 
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ലിയോയുടെ ഷൂട്ടിംഗ് നടക്കുന്നത്, മെയ് മാസത്തോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകും.അവസാന ഷെഡ്യൂള്‍ ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ നടക്കും, ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഒടുവില്‍ ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article