നടന്‍ അജിത്തിന്റെ പിതാവിന്റെ വിയോഗം തമിഴ് സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി. വളരെ കാലമായി ചികിത്സയിലായിരുന്ന പി എസ് മണി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 85 വയസ്സായിരുന്നു. തമിഴ് സിനിമ ലോകത്തെ നിരവധി പ്രമുഖര്‍ അജിത്തിന്റെ ചെന്നൈയിലെ വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.