മഞ്ജു വാര്യരുടെ പുതിയ സിനിമ,പ്രശസ്ത എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധായകനാകുന്നു

കെ ആര്‍ അനൂപ്

വെള്ളി, 24 മാര്‍ച്ച് 2023 (15:09 IST)
'അഞ്ചാം പാതിര', 'കുമ്പളങ്ങി നൈറ്റ്സ്', 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധായകനാകുന്നു. മഞ്ജു വാര്യര്‍ ആണ് നായികയായി എത്തുന്നത്.
 
 സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്ററും.വിശാഖ് നായര്‍, ഗായത്രി അശോക്, മമ്മൂക്കോയ, നഞ്ജിയമ്മ, തുടങ്ങിയവരും സിനിമയിലുണ്ട്. സുഷിന്‍ ശ്യാം ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി സിനിമ ചിത്രീകരിക്കും.
  
 കലാസംവിധായകന്‍ അപ്പുണ്ണി, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഇര്‍ഫാന്‍.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍