നടന്‍ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു

കെ ആര്‍ അനൂപ്

വെള്ളി, 24 മാര്‍ച്ച് 2023 (11:37 IST)
തമിഴ് താരം അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു. 84 വയസ്സായിരുന്നു. പാലക്കാട് സ്വദേശി കൂടിയായ അദ്ദേഹത്തിന് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
 
ഉറക്കത്തിലായിരുന്നു പിഎസ് മണിയുടെ മരണം സംഭവിച്ചതെന്ന് അജിത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു.
അനൂപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് പി എസ് മണിയുടെ മറ്റു മക്കള്‍. മോഹിനിയാണ് ഭാര്യ. ഇവര്‍ കൊല്‍ക്കത്ത സ്വദേശിയാണ്.സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍